സൗദിയിൽ എക്സിറ്റ് , റി എൻട്രി, കഫാല മാറ്റം എന്നിവ ലളിതമാക്കും
നിലവിലുള്ള തൊഴിൽ കരാർ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി ഇലക്ട്രോണിക് കരാർ കൊണ്ട് വരുന്നതിനു സൗദി തൊഴിൽ മന്ത്രാലയം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് തൊഴിൽ മന്ത്രി എഞ്ചിനീയർ അഹംദ് അൽ റാജ്ഹി അറിയിച്ചു.
അടുത്ത 8 മാസത്തിനുള്ളിൽ പുതിയ കരാർ വ്യവസ്ഥ പ്രഖ്യാപിക്കും. തൊഴിൽ വിപണിയുടെ സജീവതക്ക് സ്വകാര്യ, സർക്കാർ മേഖലകളുടെ സഹകരണം മന്ത്രാലയം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
പുതിയതായി വരുന്ന തൊഴിൽ നിയമത്തിൻ്റെ കരട് രേഖയിൽ പ്രധാനമായും സ്പോൺസർഷിപ്പ് മാറ്റം, എക്സിറ്റ് ആൻ്റ് റി എൻട്രി, ഫൈനൽ എക്സിറ്റ് എന്നീ മൂന്നു കാര്യങ്ങളിൽ ആയിരിക്കും ഭേദഗതി വരിക എന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ: അഹ്മദ് അൽ സഹ്രാനി അറിയിച്ചു.
പുതിയ കരാർ വഴി ലേബർ മാർക്കറ്റിൻ്റെ കാര്യ ക്ഷമതയും സുതാര്യതയും ഉയർത്തുന്നതിനും തൊഴിലാളികളുടെ ലഭ്യത വിപണിക്ക് ഉറപ്പ് വരുത്തുന്നതിനും സഹായകരമാക്കുകയാണു ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa