Saturday, November 23, 2024
KuwaitTop Stories

കുവൈത്തിലെ ഇന്ത്യക്കാർക്ക് എംബസ്സിയുടെ മുന്നറിയിപ്പ്

ഇന്ത്യൻ എബസി ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന, ആളുകളെ ഫോണിൽ വിളിച്ചു സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ കുവൈത്തിലെ ഇന്ത്യൻ എംബസ്സി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പണം ആവശ്യപ്പെട്ടുകൊണ്ടാണ് ഇത്തരക്കാർ വിളിക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പു നടത്താനായി വിളിക്കുന്നവർ വിശ്വാസ്യത നേടാൻ, ചില ആളുകളുടെ വ്യക്തി വിവരങ്ങൾ വരെ നൽകിയാണ് അവരെ വിളിക്കുന്നത്.

ഇന്ത്യൻ എംബസ്സി ഒരിക്കലും ജനങ്ങളെ നേരിട്ട് വിളിച്ച് ഫോൺ വഴിയോ, ബാങ്ക് ട്രാൻസ്ഫർ വഴിയോ ഇത്തരത്തിൽ പണമടക്കാൻ ആവശ്യപ്പെടാറില്ല. അതുപോലെ തന്നെ ജനങ്ങളോട് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങളോ ഇത്തരത്തിൽ വിളിച്ചു ചോദിക്കാറില്ല. എംബസ്സിയുടെ വിവിധ സേവനങ്ങളുടെ വ്യക്തമായ വിവരങ്ങൾ എംബസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം വഞ്ചനകളിൽ കുടുങ്ങരുതെന്ന് എംബസി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ മാസം കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ ടെലഫോൺ നംബർ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ സംബന്ധിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 22225555 എന്ന മന്ത്രാലയത്തിൻ്റെ നംബർ ഹാക്ക് ചെയ്ത് വ്യക്തികൾക്ക് വിളിച്ച് പണം തട്ടുകയാണു സംഘം ചെയ്യുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa