സമാധാന ചർച്ചകൾ വെറും നുണ; ഇസ്രായേൽ നഗരങ്ങളെ വിറപ്പിച്ച് ഇറാന്റെ മിസൈൽ മഴ, പ്രതിരോധ കോട്ടകളിൽ വിള്ളൽ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന വാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് ഇസ്രായേലിന് നേരെ ഇറാൻ വീണ്ടും അതിശക്തമായ മിസൈൽ ആക്രമണം അഴിച്ചുവിട്ടു.
ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവന വെറും വ്യാജ വാർത്തയാണെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി മിസൈൽ പരമ്പര ഉണ്ടായത്.
ചൊവ്വാഴ്ച ഇസ്രായേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങളാണ് കേട്ടത്.
എന്നാൽ വടക്കൻ ഇസ്രായേലിലും, തെക്കൻ ഇസ്രായേലിലും മിസൈൽ പതിച്ച് വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണങ്ങളിൽ എത്ര പേർ മരിച്ചുവെന്നോ എത്ര പേർക്ക് പരിക്കേറ്റുവെന്നോ ഐ ഡി എഫ് പുറത്ത് വിട്ടിട്ടില്ല. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലും ബങ്കറുകളിലും തുടരാൻ സൈന്യം നിർദ്ദേശം നൽകി.
ഇറാനിലെ ഒരു ഉന്നത വ്യക്തിയുമായി വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവന ഇറാൻ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും നിഷേധിച്ചു. അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും തങ്ങൾ നടത്തിയിട്ടില്ലെന്ന് ഇറാൻ വക്താവ് വ്യക്തമാക്കി.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഘാലിബാഫുമായി അമേരിക്കൻ പ്രതിനിധികൾ ചർച്ച നടത്തുന്നുണ്ടെന്ന വാർത്തകളും ഇറാൻ തള്ളി. താൻ അമേരിക്കയുമായി യാതൊരു സംഭാഷണവും നടത്തിയിട്ടില്ലെന്ന് ഘാലിബാഫിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറല്ലെന്ന സൂചനയാണ് പുതിയ മിസൈൽ ആക്രമണങ്ങൾ നൽകുന്നത്. അമേരിക്കൻ അഭ്യർത്ഥനകളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയവും ആവർത്തിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
