വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
Saudi ArabiaTop Stories

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; 15,458 പേർ പിടിയിൽ, 7,000-ത്തിലേറെ പേരെ നാടുകടത്തി

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ ഏഴ് ദിവസത്തിനിടെ 15,458 നിയമലംഘകർ പിടിയിലായി.

കഴിഞ്ഞ ഒരാഴ്ചക്കിടെ 8,440 പേർ ഇഖാമ നിയലാലംഘകരും, 4,054 അതിർത്തി സുരക്ഷാ നിയമലംഘകരും, 2,964 തൊഴിൽ നിയമലംഘകരും പിടിയിലായി.

അനധികൃതമായി അതിർത്തി കടന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,600 പേരെയും സുരക്ഷാ സേന പിടികൂടി. ഇവരിൽ 60% എത്യോപ്യൻ സ്വദേശികളും 39% യെമനികളും 1% മറ്റ് രാജ്യക്കാരുമാണ്.

കൂടാതെ, നിയമവിരുദ്ധമായി അതിർത്തി കടന്ന് പുറത്തുപോകാൻ ശ്രമിച്ച 47 പേരെയും പിടികൂടിയിട്ടുണ്ട്. നിയമലംഘകർക്ക് താമസസൗകര്യമോ ഗതാഗതമോ നൽകി സഹായിച്ച 30 പേരും പിടിയിലായി.

നിലവിൽ 40,184 നിയമലംഘകർ ശിക്ഷാ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ 35,861 പുരുഷന്മാരും 4,323 സ്ത്രീകളും ഉൾപ്പെടുന്നു. 22,942 പേരെ യാത്രാ രേഖകൾക്കായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു.

7,392 പേരെ ഇതിനോടകം തന്നെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി. 11,221 പേരുടെ ടിക്കറ്റ് ബുക്കിംഗ് നടപടികൾ പൂർത്തിയായി വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa