ദുബൈ എയർപോർട്ടിലെ അറ്റകുറ്റപ്പണി; കേരളത്തിലേക്കുള്ള സർവീസുകളെയും ബാധിക്കും
ദുബൈ: ദുബൈ ഇൻ്റർ നാഷണൽ എയർപോർട്ടിലെ ഒരു റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നത് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളെയും ബാധിച്ചേക്കും. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണു റണ്‍വേ അടച്ചിടുക.
രണ്ട് റണ്‍വേകളില്‍ ഒരെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനാൽ നിരവധി സര്‍വീസുകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റിയായിരിക്കും പകരം സംവിധാനം ഒരുക്കുക എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലേക്കുള്ളത് ഉള്‍പ്പെടെ 158 സര്‍വീസുകള്‍ ഇങ്ങനെ മാറ്റിയേക്കും. അതേ സമയം രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ ഓരോ അര മണിക്കൂറിലും സൗജന്യ എക്സ്‍പ്രസ് ബസ് സര്‍വീസുകളുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റ് പ്രധാന സ്ഥലങ്ങളില്‍ നിന്ന് ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്ക് പ്രത്യേക ബസ് സര്‍വീസുകളും രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ ടാക്സി സൗകര്യവും കരീം ആപ് വഴി ടാക്സി ബുക്ക് ചെയ്യുന്നവര്‍ക്ക് 25 ശതമാനം നിരക്കിളവ് നല്‍കാനും ധാരണയായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa