സൗദിയിലേക്ക് ബഹ്രൈൻ കോസ് വേ വഴി മദ്യം കടത്തിയ മലയാളികൾ പിടിയിൽ
സൗദിയിലേക്ക് ബഹ്രൈനിൽ നിന്ന് മദ്യം കടത്തിയ മലയാളികൾ പിടിയിൽ. ദമാം-ബഹ്രൈൻ കോസ് വേ വഴിയാണു ഇവർ മദ്യം കടത്തിയിരുന്നത്. ഒരാഴ്ചക്കിടെ മാത്രം ആറു മലയാളികൾ പിടിയിലായതായാണു റിപ്പോർട്ട്. ദമാം-ബഹ്രൈൻ ടാക്സി സർവീസ് നടത്തിയിരുന്ന മലയാളികളാണു പിടിയിലായവരിൽ അധികവും.
മദ്യക്കടത്തിനു പിറകിൽ വലിയ ലോബി പ്രവർത്തിക്കുന്നുണ്ടെന്നാണു അറിയാൻ സാധിച്ചത്. നാട്ടിൽ നിന്ന് വലിയ ശംബളം ഓഫർ ചെയ്ത് ആളുകളെ റിക്രൂട്ട് ചെയ്യുന്ന മലയാളി സംഘം തന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം ഫാമിലികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലും മദ്യം കടത്താൻ ഈ സംഘം അവസരങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ കുടുംബവുമായി സഞ്ചരിക്കുന്നതിനിടെ പിടിയിലായ മലയാളികളും ഉണ്ട്.
പല ആളുകളും അറിയാതെ കെണിയിൽ പെടുന്നുണ്ടെങ്കിൽ കൂടുതൽ പേരും അറിഞ്ഞിട്ടും ഉയർന്ന വരുമാനം മോഹിച്ച് നിയമ വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ടെന്നാണു വിവരം. അവസാനം പിടിക്കപ്പെട്ട് സൗദി ജയിലറക്കുള്ളിൽ അകപ്പെടാനാണു ഇക്കൂട്ടർക്ക് വിധിയുണ്ടാകുക.
സൗദിയിലേക്ക് മദ്യം കടത്തുന്നത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും പെട്ടെന്ന് പണക്കാരനാകാനുള്ള അതി മോഹമാണു പലരെയും ഇത്തരം പ്രവൃത്തികളിലേക്ക് നയിക്കുന്നത്. സൗദിയിൽ ജയി ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിനു പുറമേ നാടു കടത്തിലിനും ഇക്കൂട്ടർ വിധേയരാകുന്നുണ്ട്. ഒരു രാജ്യത്ത് താമസിക്കുംബോൾ ആ രാജ്യത്തെ നിയമം പാലിക്കാനുള്ള മനസ്സും പക്വതയും പലർക്കും ഇപ്പോഴും ഇല്ലാതായിപ്പോകുന്നുണ്ടെന്നതാണു സത്യം. സൗദിയിൽ മദ്യ വാറ്റിനു നിരവധി മലയാളികളാണു വിവിധ ഘട്ടങ്ങളിൽ പിടിക്കപ്പെടുന്നതെന്ന് പ്രത്യേകം ഓർക്കേണ്ട വിഷയമാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa