അമിതമായ ഉറക്കം മുലമുണ്ടാകുന്ന വലിയ അപകടം ഓർമ്മിപ്പിച്ച് ആരോഗ്യ വിദഗ്ധൻ
ഉറക്കം കുറയുന്നത് മൂലം പല അപകടകരമായ ആരോഗ്യ പ്രശ്നങ്ങളും നില നിൽക്കുന്നുവെന്ന യാഥാർഥ്യത്തിനിടയിൽ തന്നെ അമിതമായ ഉറക്കം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ് പ്രമുഖ സൗദി ആരോഗ്യ വിദഗ്ധൻ ഖാലിദ് അൽ നിമർ.
6 മണിക്കൂറിൽ താഴെയോ 9 മണിക്കൂറിൽ കൂടുതലോ ഉറങ്ങുന്നത് ഹൃദയ, തലച്ചോറ് രോഗങ്ങൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാർഡിയോളജിസ്റ്റ് ഡോ. ഖാലിദ് അൽ-നിമർ മുന്നറിയിപ്പ് നൽകുകയും അമിതമായ ഉറക്കം ഉറക്കക്കുറവിനേക്കാൾ അപകടകരമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.
ദീർഘനേരം ഉറങ്ങുന്നത് പക്ഷാഘാത സാധ്യത 65% വരെ വർദ്ധിപ്പിക്കുമെന്ന് അൽ-നിമർ വിശദീകരിച്ചു, ഇത് ചെറിയ ഉറക്കത്തിന്റെ ആരോഗ്യപരമായ പ്രതികൂല ഫലത്തേക്കാൾ കൂടുതലാണ്, ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം നിലനിർത്താൻ മിതമായ എണ്ണം മണിക്കൂർ ഉറക്കം പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
