Sunday, April 20, 2025
Top StoriesU A E

അബുദാബിയിൽ ക്രെയിന്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

അബുദാബിയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അബുദാബിയിലെ അല്‍ റഹ ബീച്ചിന് സമീപം കെട്ടിട നിര്‍മാണ സ്ഥലത്താണു സംഭവം.

ഏഷ്യക്കാരനാണു മരിച്ചത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെനും അബുദാബി പൊലീസ് പറഞ്ഞു.

പരിക്കേറ്റവരെ അല്‍ റഹ്ബ, അല്‍ മഫ്റഖ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തണമെന്നും അധികൃതര്‍ ആവർത്തിച്ചാവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്