കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ വേദനാജനകമായ പ്രതികരണം ഉണ്ടാകുമെന്ന് ഇറാൻ
തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന യുഎസ് ഉപരോധങ്ങൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് ഇറാൻ പറഞ്ഞു.
ഇനി മുതൽ, ഇറാന്റെ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കുമെതിരായ ഏതൊരു ആക്രമണത്തിനും വേഗതയേറിയതും ശക്തവും വേദനാജനകവുമായ പ്രതികരണം ലഭിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
അതേ സമയം ടെഹ്‌റാനിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ സ്ഫോടനങ്ങൾ നടക്കുന്നതായി കാണിക്കുന്ന ഒരു എഐ-ജനറേറ്റഡ് ചിത്രം ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത് ഡൊണാൾഡ് ട്രംപ് ഇറാന് മറ്റൊരു പ്രകോപനപരമായ മുന്നറിയിപ്പ് നൽകി – “ബൈ ബൈ ഖാർഗ്” എന്ന ക്യാപ്ഷനോടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
