സൗദിയിൽ ഇന്റർവ്യൂ ഫലം 30 ദിവസത്തിനുള്ളിൽ അപേക്ഷകരെ അറിയിക്കാതിരിക്കുന്നത് നിയമലംഘനം
റിയാദ് : തൊഴിൽ ഇന്റർവ്യൂവിന്റെ ഫലം അപേക്ഷകരെ അറിയിക്കാതിരിക്കുന്നത് ചട്ടങ്ങളുടെയും ബൈലോകളുടെയും ലംഘനമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചു
തൊഴിൽ അപേക്ഷകരുടെ ഇന്റർവ്യൂ ഫലം ഇന്റർവ്യൂന് ശേഷം 30 ദിവസത്തിനുള്ളിൽ തൊഴിലുടമ അറിയിക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു
നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളെ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ വഴി റിപ്പോർട്ട് ചെയ്യാമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
