വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2026
JeddahTop Stories

‎ജിദ്ദയിൽ ‘വിജയ് ദം ദം ബിരിയാണി’ സെമി ഫൈനൽ ഇന്ന്


‎ജിദ്ദ: സൗദി അറേബ്യ കണ്ട ഏറ്റവും വലിയ ബിരിയാണി പാചകപ്പോരാട്ടമായ ‘വിജയ് ദം ദം ബിരിയാണി’യുടെ ജിദ്ദ സെമി ഫൈനൽ ഇന്ന് (വെള്ളിയാഴ്ച) ആവേശകരമായി അരങ്ങേറും.

ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി ഒരുക്കുന്ന ഈ മഹാമാമാങ്കത്തിൽ നാവിൽ കൊതിയൂറുന്ന രുചിപ്പോരിനൊപ്പം ഹൃദയം കീഴടക്കുന്ന സംഗീതവിരുന്നും കാണികളെ കാത്തിരിക്കുന്നുണ്ട്. ജിദ്ദയിലെ പ്രദർശന നഗരി ഇതുവരെ കാണാത്ത വലിയ ആഘോഷത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ജിദ്ദ മർവയിലെ ലുലു മാളിൽ വൈകീട്ട്​ 6.30-ഓടെ പരിപാടികൾക്ക്​ തുടക്കമാകും. പ്രവേശനം സൗജന്യമാണ്.
മത്സരാർത്ഥികൾ തയാറാക്കിയ വിവിധ തരം ബിരിയാണികൾ പ്രദർശന നഗരിയിൽ നിരക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് പ്രഗത്ഭരായ വിധികർത്താക്കൾ വേദിയിലെത്തി ഔദ്യോഗിക വിധിനിർണയം ആരംഭിക്കും. ബിരിയാണിക്കൊപ്പം സംഗീത മധുരം വിളമ്പാൻ പ്രമുഖ ഗായകരായ കണ്ണൂർ ശരീഫും ക്രിസ്​റ്റകലയും ജിദ്ദയിലെത്തിച്ചേർന്നു. വിമാനത്താവളത്തിൽ സംഘാടകർ ഇരുവർക്കും ഊഷ്​മളമായ വരവേൽപ്​ നൽകി.
‎പ്രാദേശിക കലാകാരന്മാരുടെ ഒപ്പനയും മുട്ടിപ്പാട്ടും ഉൾപ്പെടുന്ന സ്വാഗത നൃത്തത്തോടെയാണ്​ സാംസ്കാരിക പരിപാടികൾ ആരംഭിക്കുന്നത്​. തുടർന്ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ വിശിഷ്​ടാതിഥികളും പ്രായോജകരും പങ്കെടുക്കും.
‎ഇതിനു പിന്നാലെയാണ്​ കണ്ണൂർ ശരീഫ്, ക്രിസ്​റ്റകല എന്നിവർ നയിക്കുന്ന വമ്പൻ സംഗീതവിരുന്ന് അരങ്ങുണർത്തുന്നത്​. ഇതിനിടയിൽ വിധിനിർണയ വേദിയിൽ നിന്നുള്ള ആവേശകരമായ തത്സമയ വിശേഷങ്ങൾ അവതാരകർ കാണികളിലേക്ക് എത്തിക്കും. ജിദ്ദ സെമി ഫൈനലിലെ വിജയികളെയും റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നവരെയും വേദിയിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ പരിപാടികൾക്ക് കൊടിയിറങ്ങും.
‎വിജയ്, ലുലു, ഇംപെക്സ്, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, ഫരീദ്, റീഗൽ ഗോൾഡ്, എം.ജി ഡബ്ല്യു, ഡെൽസി, സ്​റ്റാർ ഹെൽത്ത് മെഡിക്കൽ സെൻറർ, ബിസപ് അറേബ്യ, കാഫ് ലോജിസ്​റ്റിക്സ്, ടാക്സ് പോയിൻറ്, ശിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി, ഡ്രസ് കോഡ് എന്നിവരാണ് ഈ മെഗാ ഇവൻറിെൻറ മുഖ്യ പ്രായോജകർ.

i

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്