സൗദി ഹൗസ് ഡ്രൈവര്‍ വിസക്ക് ഇന്ത്യക്കാർക്ക് സ്കിൽ ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ
കോഴിക്കോട്: സൗദിയിലേക്ക് ഹൗസ് ഡ്രൈവര്‍ വിസയില്‍ പോകാനുദ്ദേശിക്കുന്ന ഇന്ത്യക്കാർക്കുള്ള നിർബന്ധിത സ്കിൽ ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ വന്നതായി ട്രാവൽ ഏജൻസികൾ അറിയിക്കുന്നു
ഇന്നലെയാണ് ടെസ്റ്റ് സംബന്ധിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് ലഭിച്ചത് എന്ന് ജിദ്ദ ഷറഫിയ വി സ്മാർട്ട് ട്രാവൽ ഏജൻസി മാനേജർ അബ്ദുൽ റസാക്ക് വിപി അറിയിച്ചു.
കേരളക്കാർക്ക് കൊച്ചിയിൽ ടെസ്റ്റ് കേന്ദ്രം ഉള്ളത് ആശ്വാസമാകും. അതേ സമയം മറ്റു ഗാര്‍ഹിക വിസകള്‍ക്ക് ഇപ്പോള്‍ ടെസ്റ്റ് നിര്‍ബന്ധമില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
