Sunday, September 22, 2024
Riyadh

വേൾഡ് മലയാളി ഫെഡറേഷൻ കേരളത്തിലെ പ്രളയത്തിൽ സഹായിച്ചവരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.

റിയാദ് : വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി  ജനറൽ ബോഡി യോഗവും, 2018ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ സംഘടന നടത്തിയ വിവിധ  പ്രവർത്തനങ്ങളിൽ പങ്കാളികളായി സഹകരിച്ച   സ്ഥാപനങ്ങളേയും, വ്യക്തികളേയും, റിയാദിലെ മീഡിയ പ്രതികളെയും ആധരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ റിയാദിൽ നിന്നും സമാഹരിച്ച് 9 ടണ്ണോളം സാധനങ്ങൾ എറണാകുളം ജില്ലാ കളക്ടർ ഓഫീസിൽ എത്തിച്ചും, അര ടണ്ണോളം സാധനങ്ങൾ പത്തനംതിട്ട റാന്നി പ്രദേശങ്ങളിൽ നേരിട്ടും വിതരണം ചെയ്യുകയുമൂണ്ടായി.

97633cec-8de9-43a1-a4dc-8056bcb9f9e7.jpg

ഫെബ്രുവരി 22ന്  വെള്ളിയാഴ്ച  ബത്ത അപ്പോളൊ ഡിമോറൊ ഓഡിറ്റോറിയത്തിൽ വച്ച് റിയാദ് കൗൺസിൽ പ്രസിഡൻറ് മുഹമ്മദലി മരോട്ടിക്കലിന്റെ അദ്ധ്യക്ഷതയിൽ , രക്തസാക്ഷിത്വം വരിച്ച ധീര ജവാൻമാർക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച ചടങ്ങ്  എയർ ഇന്ത്യാ മാനേജർ മാരിയപ്പൻ ചടങ്ങ് ഉൽഘാടനം നിർവഹിക്കുകയും, കേരളത്തിലെ പ്രളയത്തിൽ സർവ്വമേഖലകളിലും പ്രവാസികളുടെ കൈത്താങ്ങ് വളരെ വിലപ്പെട്ടതായിരുന്നു എന്നും ഇത്രയും വലിയ ഒരു കോഡിനേഷൻ എങ്ങും താൻ കണ്ടിട്ടില്ലെന്നും ചെന്നൈ ഫ്ളഡ് റിലീഫിൽ പ്രമുഖമായ പങ്കെടുത്ത മാരിയപ്പൻ വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തകർക്കും സന്നദ്ധസേവകർ ക്കും മീഡിയയ്ക്കും, റിയാദിലെ പ്രവാസി സമൂഹത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിച്ചു.

പ്രളയ സമയത്ത് സഹകരിച്ച സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും അൽ യാസ്മിൻ സകൂൾ പ്രിൻസിപ്പൾ, റഹ്മത്തുള്ളാ, എയർ ഇന്ത്യ മാനേജർ മാരിയപ്പൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡർ Zaigam Khan, അബ്ദുള്ള വല്ലാഞ്ചിറ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു . പ്രളയസമയത്ത് റിയാദിലെ പൊതു സമൂഹം കേരളത്തിന് നൽകപ്പെട്ട സംഭാവന വളരെ വിലപ്പെട്ടതായിരുന്നു എന്ന് റഹ്മത്തുള്ള അവർകൾ പറയുകയുണ്ടായി.

റിയാദിലെ സാമൂഹിക , സംസകാരിക രംഗങ്ങളിൽ ഉള്ളവർ പങ്കെടുക്കുത്ത ചടങ്ങിൽ ഷിഹാബ് കൊട്ടുകാട് (സൗദി കോർഡിനേറ്റർ) പ്രളയകാലത്തെ പ്രവർത്തനങ്ങളെ കുറിച്ചും ,ശ്രീ. അഷറഫ് വടക്കേവിള (എൻ.ആർ.കെ), Zaigam Khan (നോർത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി), ശ്രീ സാം സാമുവൽ (ഫോർക്ക ), അബുള്ള വല്ലാചിറ (ഒഐസിസി ജെനറൽ സെക്രട്ടറി), ജയൻ കൊടുങ്ങല്ലൂർ മീഡിയ,, ഷിബു ഉസ്മാൻ പി എം എഫ്, വല്ലി ജോസ് (വിമൻസ് ഫോറം), നൗഷാദ് ആലുവ (ഗ്ലോബൽ വൈസ് ചെയർമാൻ), രാജൻ കാരിച്ചാൽ (പ്രോഗ്രാം കൺവീനർ), സാബു ഫിലിപ്പ് (നാഷണൽ കൌൺസിൽ സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു. ജലീൽ പള്ളാതുരുത്തി (സെക്രട്ടറി) സ്വാഗതവും റിജോഷ് (ട്രഷറർ) നന്ദിയും പറഞ്ഞു.ഡൊമനിക് സാവിയോ,ഇലിയാസ് കാസർകോട്,ഇഖ്‌ബാൽ പാലത്ത്,നൂറുദ്ധീൻ,സലാം പെരുമ്പാവൂർ,ഹബീബ്,റാഫി കൊയിലാണ്ടി,നവീൻ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q