ഗൾഫിലേക്കുള്ള സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ കുറവ്
ഗൾഫ് രാജ്യങ്ങളിലേക്കുള്ള സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. 2018ൽ 9.4 ശതമാനം ഇടിവാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇൻ്റർനാഷണൽ ഡെവലപ്മെൻ്റ് കോർപറേഷൻ്റെ ഗവേഷണമാണ് ഇത് വ്യക്തമാക്കിയത്.
ജിസിസി മാർക്കറ്റിലെ 54 ശതമാനവും സൗദി അറേബ്യയാണു ഇറക്കുമതി ചെയ്യുന്നത്. സൗദിയിൽ 2018 നാലാം പാദത്തിൽ 8.2 ശതമാനത്തിൻ്റെ ഇടിവാണ് ഇറക്കുമതിയിലുണ്ടായത്.
ഗൾഫ് മാർക്കറ്റിൽ സാംസങും ആപ്പിളുമാണു സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലായി ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa