Saturday, November 23, 2024
KuwaitTop Stories

കുവൈത്തിൽ മുട്ടയുടെ ലഭ്യതക്കുറവ് വീണ്ടും ചർച്ചയാകുന്നു

കുവൈത്തിലെ ആഭ്യന്തര മാർക്കറ്റിൽ മുട്ട ആവശ്യത്തിനു ലഭ്യമല്ലാത്തത് വീണ്ടും ചർച്ചകൾക്ക് വഴി വെക്കുന്നു. പബ്ളിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയഴ്സ് ഇതിനു ഉത്തരവാദികളല്ലെന്നാണു ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ അലി അൽ ഖത്താൻ പ്രസ്താവിച്ചത്.

ലോക്കൽ മാർക്കറ്റിൽ മുട്ടകൾ ലഭ്യമാക്കുന്നതിനു വിദേശത്തേക്ക് അയക്കുന്ന മുട്ടകൾക്കുള്ള സബ്സിഡി കുറക്കുന്നുണ്ടെന്നും അലി ഖത്താൻ പറഞ്ഞു..

കംബനികളിൽ നടത്തിയ പരിശോധനകൾ പ്രകാരം കുവൈത്തിൽ ആവശ്യമായത്ര മുട്ടകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണു അലി ഖത്താൻ പറഞ്ഞത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്