വെള്ളിയാഴ്‌ച, നവംബർ 20, 2026
Middle EastTop Stories

ഹുദൈദ തുറമുഖത്ത് നിന്ന് സാധാരണ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് സൗദി സഖ്യസേന ആവശ്യപ്പെട്ടു

യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രധാന തുറമുഖമായ ഹുദൈദ ഒഴിയണമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന സിവിലിയൻമാരോട് ആവശ്യപ്പെട്ടു.

തുറമുഖത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം സഹിതം, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് അഭ്യർഥിക്കുന്നതായി വക്താവ് എക്സിലെ പോസ്റ്റിൽ പറഞ്ഞു.

സുരക്ഷ മുൻനിർത്തിയാണ് നിർദേശമെന്ന് സഖ്യസേനാ വക്താവ് അറിയിച്ചു. ഒഴിപ്പിക്കലിനുള്ള സമയപരിധിയോ തുടർനടപടികളോ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടില്ല.

യെമനിലെ ഹൂത്തി നിയന്ത്രിത പ്രദേശങ്ങളിലേക്ക് ഭക്ഷണം, ഇന്ധനം എന്നിവ എത്തിക്കുന്ന പ്രധാന കവാടമാണ് ചെങ്കടൽ തീരത്തെ ഹുദൈദ തുറമുഖം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group