വെള്ളിയാഴ്‌ച, നവംബർ 20, 2026
Saudi ArabiaTop Stories

‎എയർ ഇന്ത്യ ജിദ്ദ സർവീസ് നവംബർ 24 വരെ റദ്ദാക്കി

മേഖലയിലെ നിലവിലെ സാഹചര്യം കാരണം, ജിദ്ദയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ 2026 നവംബർ 24 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു.
‎
‎അതോടൊപ്പം റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2026 നവംബർ 30 വരെ നിർത്തിവച്ചിരിക്കുന്നത് തുടരുംമെന്നും എയർ ഇന്ത്യ അറിയിച്ചു.
‎
‎2026 നവംബർ 20-നോ അതിനുമുമ്പോ ബുക്ക് ചെയ്തതും, നവംബർ 24 വരെയുള്ള യാത്രയ്ക്കായി കൺഫേം ടിക്കറ്റുള്ളതുമായ ജിദ്ദയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് സീറ്റ് ലഭ്യതയ്ക്ക് വിധേയമായി സൗജന്യമായി യാത്രാ തീയതി മാറ്റാവുന്നതാണ്, അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും റീഫണ്ടായി കൈപ്പറ്റാമെന്നും . 2026 നവംബർ 10-നോ അതിനുമുമ്പോ ബുക്ക് ചെയ്തതും, നവംബർ 30 വരെയുള്ള യാത്രയ്ക്കായി കൺഫേം ടിക്കറ്റുള്ളതുമായ റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കും ഈ ആനുകൂല്യം ബാധകമാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
‎
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്