മതേതര കക്ഷികൾ ദേശീയ തലത്തിൽ കൈകോർക്കണം; കെഎംസിസി ഉത്തരേന്ത്യൻ സംഗമം.
ദമ്മാം.രാജ്യത്ത് കടുത്ത വംശീയതയുടെയും വര്‍ഗീയതയുടെയും വിഭാഗീയതയുടെയും അന്തരീക്ഷം വളര്‍ന്നുവരുന്നത് ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയൂ എന്നും അതിനെ ചെറുക്കാന്‍ യോജിച്ചൊരു വേദി കണ്ടത്തൊന്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്കാവേണ്ടതുണ്ടെന്നും ഖത്തീഫ് കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ സംഗമം അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യത്തിൽ സൗദി അറേബ്യയിലെ പ്രഥമ ഓൾ ഇന്ത്യ മുസ്ലിം കൾച്ചറൽ സെന്റർ കമ്മിറ്റി കെഎംസിസി ഖത്തീഫ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നിലവിൽ വന്നതായും ഭാരവാഹികൾ അറിയിച്ചു.
ന്യൂനപക്ഷ ങ്ങളോടൊപ്പം രാജ്യത്തെ പിന്നാക്ക, ദലിത് വിഭാഗങ്ങളെ സഹകരിപ്പിക്കാനും ഇന്ത്യയിലെ മതേതര കക്ഷികളുമായി യോജിച്ചു പ്രവര്‍ത്തിക്കാനുമായാല്‍ പുതിയ ഭീഷണികളെ ചെറുക്കാനാവുമെന്നും ദേശീയ സംഗമം വിലയിരുത്തി. ഖത്തീഫ് കെഎംസിസി നടത്തിയ പ്രതീക്ഷ 2019 സ്നേഹവിരുന്നിൽ വെച്ചാണ് എ ഐ എം സി സി കമ്മിറ്റിയെ തെരെഞ്ഞെടുത്തത്. ഉമ്മുൽ സാഹിക് അൽ ഷംറൂഖ് ഇസ്തിറാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം. ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. മുതിർന്ന നേതാക്കളായ ശരീഫ് ചോല, ടി എം ഹംസ, മുഷ്താഖ്, ടി ടി കരീം വേങ്ങര, മുജീബ് തുർക്കിയ, മുഹമ്മദ് റാഫി, മുജീബ് കരുളായി എന്നിവർ രൂപീകരണ ത്തിന് നേതൃത്വം നൽകി.
നാഷണൽ കൺവെൻഷനിൽ ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി ട്രഷറർ ശരീഫ് ചോല അദ്ധ്യക്ഷത വഹിച്ചു, സൗദി നാഷണൽ കെഎംസിസി അംഗം യുഎ റഹീം ഉദഘാടനം ചെയ്തു. സുലൈമാൻ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.മാലിക് മക്ബൂൽ, കാദർ മാസ്റ്റർ, മാമു നിസാർ, ഹമീദ് വടകര, റഹ്മാൻ കാരയാട്, ഇക്ബാൽ ഫൈസി, അമീറലി കൊയിലാണ്ടി, ഇസ്മായിൽ പുള്ളാട്ട്, റാജുദ്ധീൻ, മുഷറഫ്, എന്നിവർ സംസാരിച്ചു. ദേശീയ സമിതി യെ ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ പ്രഖ്യാപിച്ചു. ചെയർമാനായി മുഹമ്മദ് റുസ്തം ഉത്തർ പ്രദേശ്, കൺവീനർ മുഷറഫ് ഉത്തർ പ്രദേശ്, കോർഡിനേറ്റര്മാരായി റാജുദ്ദീൻ, സമീർ അൻസാരി, മുഹമ്മദ് അഖ്‌ലീം, അബ്ദുള്ള തമിഴ് നാട്, ഫയാസ് ജാർഖണ്ഡ് എന്നിവരെ തെരഞ്ഞെടുത്തു.മുഹമ്മദ് റാഫി സ്വാഗതവും, മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.അബ്ദുൽ ഖാദർ ദാരിമി ഖിറാഅത്ത് നടത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa