Sunday, April 6, 2025
DubaiTop Stories

ദുബായ് നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് ഒരു മില്യൺ ഡോളർ; ടിക്കറ്റ് നാട്ടിൽ വച്ച് മറന്നു

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യണയർ നറുക്കെടുപ്പിൽ മലയാളിക്ക് ഒരു ദശലക്ഷം ഡോളർ സമ്മാനമായി ലഭിച്ചു. എന്നാൽ സമ്മാനത്തിനർഹമായ ടിക്കറ്റ് ഇദ്ദേഹം നാട്ടിൽ വച്ച് മറന്നു. 12 വർഷമായി ഷാർജയിൽ താമസിക്കുന്ന മുഹമ്മദ് അസ്ലം അരയിലകത്ത് ആണ് ഈ ഭാഗ്യശാലി. എമിറേറ്റ്സ് നാഷണൽ ഫാക്ടറിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം.

7 വർഷത്തോളമായി ഡ്യൂട്ടി ഫ്രീ പ്രൊമോഷനിൽ പങ്കെടുക്കുന്ന ഇദ്ദേഹം, ഈ മാസം ആദ്യത്തിൽ ദി ഐറിഷ് വില്ലേജ് ഷോപ്പിൽ നിന്നാണ് സമ്മാനത്തിനർമായ ടിക്കറ്റ് വാങ്ങിയത്. ഒറിജിനൽ ടിക്കറ്റ് എടുക്കാൻ നാളെ നാട്ടിലേക്ക് പോവുകയാണ് ഇദ്ദേഹം.

മറ്റൊരു മലയാളിയും ഇന്നത്തെ നറുക്കെടുപ്പിൽ സമ്മാനത്തിനർഹനായി. മദർലൈൻസ് ഷിപ്പിംഗ് കമ്പനിയുടെ ഡയറക്ടർ ആയ ജോൺ കുര്യനാണ് നറുക്കെടുപ്പിൽ ആഡംബര കാർ ആയ ഓഡി ലഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa