ഭക്ഷണ മേഖലയിൽ 50,000 സൗദികൾക്ക് ജോലി ഉറപ്പാക്കും
റിയാദ്: രാജ്യത്തെ റെസ്റ്റോറൻ്റ്, കോഫീ ഷോപ്പ് മേഖലകളിൽ സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാൻ അധികൃതർ രംഗത്ത് . ഇതിന് മുന്നോടിയായി സൗദി തൊഴിൽ മന്ത്രാലയം മാനവ ശേഷി വികസന വകുപ്പുമായും റെസ്റ്റോറൻ്റ് ആൻ്റ് കഫെസ് അസോസിയേഷനുമായി ധാരണാ പത്രത്തിൽ ഒപ്പിട്ടു. ഈ മേഖലകളിൽ 50,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുകയാണു ലക്ഷ്യം.
3000 അനാഥർക്ക് ഇത് വഴി തൊഴിൽ ലഭ്യമാക്കലും 70,000 സ്വദേശികൾക്ക് തൊഴിൽ നൈപുണ്യം വികസിപ്പിക്കലും മന്ത്രാലയത്തിൻ്റെ ലക്ഷ്യങ്ങളിൽ പെട്ടതാണു. ഇതിനായി സൗദി എക്കണോമി ആൻ്റ് പ്ളാനിംഗ് മന്ത്രാലയത്തിൻ്റെ പിന്തുണയോടെ യോജിച്ച് പ്രവർത്തിക്കും. താത്പര്യമുള്ള അനാഥരെയും തൊഴിലന്വേഷകരെയും റെസ്റ്റോറൻ്റ്, കോഫി ഷോപ്പ് മേഖലകളിലെ തൊഴിലവസരങ്ങൾ പ്രസിദ്ധപ്പെടുത്തി റിക്രൂട്ട് ചെയ്യുന്നതിനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
2020 ആകുമ്പോഴേക്കും ഭക്ഷണ മേഖലയിൽ 50,000 സൗദി യുവതീ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കലാണ് അധികൃതരുടെ പ്രധാന ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa