സൗദിയിൽ 5 ജി സേവനവുമായി എസ് ടി സി; എറിക്‌സണുമായി കരാർ ഒപ്പിട്ടു
സൗദിയിൽ മിഡ് ബാൻഡ് 5 ജി നെറ്റ് വർക്ക് ലഭ്യമാക്കുന്നതിനായി എസ് ടി സിയും (സൗദി ടെലികോം കംബനി) എറിക്സണും തമ്മിൽ കരാർ ഒപ്പിട്ടു. ബാർസലോണയിലെ മൊബൈൽ കോൺഗ്രസ് 2019 ലായിരുന്നു കരാർ ഒപ്പിട്ടത്.
എറിക്സണിൻ്റെ കൊമേഴ്സ്യൽ ഹാർഡ് വെയർ ആൻ്റ് സൊലൂഷ്യൻ്റെ സഹായത്തോടെ എസ് റ്റി സി 5 ജി നെറ്റ് വർക്ക് വ്യാപിപ്പിക്കും.
മിഡിലീസ്റ്റിലെയും മിഡിലീസ്റ്റ് ആൻ്റ് നോർത്ത് ആഫ്രിക്കൻ ഏരിയയിലെയും ഏറ്റവും വലിയ 5ജി നെറ്റ് വർക്കായിരിക്കും സൗദിയിൽ ലഭ്യമാകുക എന്ന് സൗദി കമ്മ്യൂണിക്കേഷൻ ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽ സവാഹ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa