39 വർഷം മുംബ് കുവൈത്തിൽ വെച്ച് വേർ പിരിഞ്ഞ മകളെ കാത്ത് ഇന്ത്യൻ മാതാവ്
39 വർഷങ്ങൾക്ക് മുബ് കുവൈത്തിൽ വെച്ച് വേർ പിരിഞ്ഞ തൻ്റെ മകൾ ദിലാൽ സാലിഹയെയും പ്രതീക്ഷിച്ചിരിക്കുകയാണു ഹൈദരാബാദിലെ സയ്യിദ ഫാതിമ ബീഗം.
കുവൈത്തി പൗരനായ മുഹമ്മദ് ഹിജാബ് അൽ അജ്മി 1978ൽ ഹൈദരാബാദുകാരിയായ ഫാതിമയെ വിവാഹം ചെയ്യുകയും കുവൈത്തിലേക്ക് കൊണ്ട് പോകുകയും ചെയ്തതാണു സംഭവത്തിൻ്റെ തുടക്കം. കുവൈത്തിൽ വെച്ച് ഗർഭിണിയായ ഫാതിമ ഇന്ത്യയിലേക്ക് മടങ്ങി.
സാലിഹയെ പ്രസവിച്ച ശേഷം തൻ്റെ ഭർത്താവ് താനുമായി ബന്ധപ്പെടാതായപ്പോൾ നടത്തിയ അന്വേഷണത്തിൽ അദ്ദേഹം ഒരു റോഡ് ആക്സിഡൻ്റിൽ മരിച്ചതായാണു ഫാതിമക്ക് വിവരം ലഭിച്ചത്.
ശേഷം ഭർത്താവിൻ്റെ ആദ്യ ഭാര്യയിലുണ്ടായിരുന്ന മകൻ, ഫാതിമയെയും മകൾ സാലിഹയെയും കുവൈത്തിലേക്ക് കൊണ്ട് പോയിരുന്നു. എന്നാൽ അവിടെ വെച്ച് ആദ്യ ഭാര്യ ഭർത്താവിൻ്റെ എല്ലാ സ്വത്തുക്കളിലും അവകാശം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക സംഘർഷത്തിൽ ഫാത്തിമ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും തുടർന്ന് ഭർത്താവിൻ്റെ ആദ്യ ഭാര്യയിലെ മകൻ ഫാതിമയെ മുംബൈ എയർപോർട്ടിലെത്തിച്ച് തിരികെ പോകുകയും ചെയ്യുകയായിരുന്നു.
അന്ന് തൻ്റെ കൂടെ മകൾ തിരികെ വന്നിട്ടില്ലായിരുന്നതിനാൽ പിന്നീട് മകളെ കാണാൻ ഫാതിമക്ക് ഭാഗ്യം ലഭിച്ചില്ല. 1987ൽ കുവൈത്തിൽ പോയി തൻ്റെ മകളെ കാണാൻ ഒരു ശ്രമം കൂടി നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോൾ താൻ മരിക്കുന്നതിനു മുംബെങ്കിലും മകളെ ഒന്ന് കാണാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ സഹായത്തിനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണു ഫാത്തിമ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa