Saturday, September 21, 2024
OmanTop Stories

മസ്ക്കറ്റിൽ താമസ മേഖലകളിൽ വ്യാവസായിക-വാണിജ്യ പ്രവർത്തനങ്ങൾ പാടില്ല

മസ്കറ്റിലെ താമസ മേഖലകളിൽ വ്യവസായിക-വാണിജ്യ പ്രവർത്തങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നു മസ്ക്കറ്റ് നഗരസഭയുടെ മുന്നറിയിപ്പ്.

നിയമ ലംഘനം നടത്തുന്നുണ്ടോ എന്നറിയാൻ പരിശോധനകൾ വ്യാപകമാക്കുമെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പൽ, വാണിജ്യ പ്രവർത്തനങ്ങളുടെ ക്രമീകരണവും, പൊതുജനാരോഗ്യവും, സുരക്ഷയും സംരക്ഷിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടാണ് നടപടിയെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

വർക്ക്‌ ഷോപ്പുകൾ, ഫാക്ടറികൾ, ക്രഷറുകൾ, കെട്ടിട നിർമാണ സാമഗ്രഹികളുടെ വില്പനയും ശേഖരണം എന്നിവ നഗര സഭയുടെ നിയമത്തിലെ നൂറ്റി പതിനഞ്ചാം വകുപ്പ് അനുസരിച്ച് താമസ കേന്ദ്രങ്ങളുടെ സമീപത്ത് സ്ഥാപിക്കുവാൻ പാടില്ല. ബിൽഡിഗ് പെർമിറ്റിലും, വാടക കരാറിലും പരാമർശിച്ചിട്ടുള്ള ആവശ്യത്തിന് മാത്രമേ കെട്ടിടങ്ങളും വസ്തു വകകളും ഉപയോഗിക്കുവാൻ പാടുള്ളൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്