Sunday, November 24, 2024
QatarTop Stories

സ്ഫടികവും സ്വർണ്ണവും ഉപയോഗിച്ച് വിശുദ്ധ ഖുർആൻ എഴുതുകയാണ് ഈ പ്രവാസി

ദോഹ: വിശുദ്ധ ഖുർആൻ സൂക്തങ്ങൾ ശുദ്ധ സ്വർണ്ണം ഉപയോഗിച്ചും വില കൂടിയ സ്‌ഫടികം ഉപയോഗിച്ചും എഴുതാനുള്ള ഇന്ത്യക്കാരൻ്റെ പരിശ്രമം വിജയത്തിലേക്ക്.

മുഹമ്മദ് സുൽത്താൻ ശൈഖ് എന്ന ഇന്തൻ കാലിഗ്രാഫറാണു തൻ്റെ ജീവിതാഭിലാഷമായ വിശുദ്ധ ഖുർആൻ്റെ വില കൂടിയ പതിപ്പിൻ്റെ പകുതി ജോലികൾ പൂർത്തിയാക്കിയത്.

ആദ്യം ഖുർആൻ സൂക്തങ്ങളുടെ ഫ്രയിം വർക്കുകൾ മാത്രം ചെയ്തിരുന്ന ശൈഖ് ഒരു പ്രശസ്ത കാലിഗ്രാഫർ കൈ കൊണ്ട് ഖുർആൻ എഴുതിയ റിപ്പോർട്ട് കണ്ട് അതിൽ ആകൃഷ്ടനായാണു സ്വർണ്ണം കൊണ്ടും സ്‌ഫടികം കൊണ്ടും ഖുർആൻ മുഴുവൻ എഴുതാൻ തീരുമാനിച്ചത്.

2011 ൽ തുടങ്ങിയ പദ്ധതി 2017 ൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണു കരുതിയതെങ്കിലും സാംബത്തിക പ്രയാസങ്ങൾ മുന്നിൽ തടസ്സമായി മാറിയെന്നാണു ശൈഖ് പറയുന്നത്.

ഒരു പേജ് ക്രിസ്റ്റൽ ഉപയോഗിച്ച് എഴുതാൻ മാത്രം 6000 ഖത്തർ റിയാലാണു ചെലവ്. നിലവിൽ ചില പേജുകൾ സ്വർണ്ണ മഷിയും ക്രിസ്റ്റലും ഉപയോഗിച്ചപ്പോൾ തന്നെ 1 ലക്ഷം ഖത്തർ റിയാൽ ചെലവ് വന്നു. ആസ്ത്രേലിയയിൽ നിന്നുള്ള ഒറിജിനൽ സ്വരോസ്കി ക്രിസ്റ്റൽ ആണു ഇതിനായി ഉപയോഗിച്ചത്. ഡിസൈനും ഡെക്കറേഷനും 18 കാരറ്റ് സ്വർണ്ണം കൊണ്ട് ചെയ്യണമെന്നാണു ശൈഖിൻ്റെ ആഗ്രഹം.

അമേരിക്കയിൽ നിന്നുള്ള വാട്ടർ പ്രൂഫ് പേപ്പറിൽ ആണു എഴുത്ത് നടക്കുന്നത്. അദ്ദേഹത്തിൻ്റെ സുഹൃത്ത് ശൈഖ് വഹീദ് ബഷീർ സാഹിബാണു സാംബത്തികമായി ഇത് വരെ സഹായിച്ചിരുന്നത്.
താമസിയാതെ തൻ്റെ ആഗ്രഹം പൂർത്തിയാക്കി വില കൂടിയ ഖുർആൻ പുറത്തിറക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണു മുഹമ്മദ് സുൽത്താൻ ശൈഖ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്