ഇന്ത്യയുടെ ഒമാനി യുവാക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് ഒമാൻ സർക്കാരിന്റെ പ്രശംസ
മസ്കത്ത്: ഒമാനി യുവാക്കൾക്ക് ഇന്ത്യൻ ഗവണ്മെന്റ് നൽകി വരുന്ന സ്കോളർഷിപ്പ് പദ്ധതി ഇന്ത്യയുമായുള്ള സുഹൃദ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുവാൻ സഹായിച്ചതായി ഒമാൻ സിവിൽ സർവീസ് മന്ത്രി പ്രസ്താവിച്ചു.
ഈ വര്‍ഷം ഇന്ത്യൻ സർക്കാർ ഒമാനി യുവാക്കൾക്കായി 125 സ്കോളർഷിപ്പുകൾ ആണ് അനുവദിച്ചത്. അതിൽ വിവിധ വിഷയങ്ങളിൽ ആയി 115 യുവാക്കൾ സ്കോളർഷിപ്പുകൾ ഇതിനകം പ്രയോജനപെടുത്തിയതായി ഇന്ത്യൻ അംബാസഡർ മുനു മഹാവീർ പറഞ്ഞു.
ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങൾക്കായി എല്ലാ വർഷവും മുന്നൂറോളം കോഴ്സുകളിൽ ഏകദേശം പന്ത്രണ്ടായിരത്തോളം സ്കോളർഷിപ്പുകളാണ് ഇന്ത്യൻ സർക്കാർ നൽകി വരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa