സൗദിയിലേക്ക് ഇനി 24 മണിക്കൂറിനകം പാസാകുന്ന ഇവൻ്റ് വിസ
വിദേശ എംബസികളിൽ അപേക്ഷ ലഭിച്ചാൽ 24 മണിക്കൂറിനകം പാസാകുന്ന ഇവൻ്റ് വിസ അനുവദിക്കാൻ സൗദി മന്ത്രി സഭാ തീരുമാനം.
ഇതോടെ സൗദിയിലെ വിവിധ വേദികളിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇനി ഇവൻ്റ് വിസയിൽ രാജ്യത്തെത്താൻ സാധിക്കും. മറ്റു വിസിറ്റിംഗ് വിസകൾക്കുള്ള ഫീസ് തന്നെയായിരിക്കും ഇവൻ്റ് വിസക്കും ബാധകമാകുക.
പരിപാടികളുടെ സംഘാടകർ പ്രോഗ്രാം തീയതിക്ക് രണ്ട് മാസം മുംബെ വിദേശകാര്യ മന്ത്രാലയത്തിനും നാഷണൽ ഡാറ്റ സെൻ്ററിനും മുൻ കൂട്ടി വിവരം നൽകിയിരിക്കണം എന്നത് ഇവൻ്റ് വിസ അനുവദിക്കുന്നതിനു നിബന്ധനയാണ് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa