തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

ജിദ്ദ സ്പീക്കേർസ് ഫോറം നൂറാമത് സെഷൻ ആഘോഷിച്ചു

ജിദ്ദ സ്പീക്കേർസ് ഫോറം നൂറാമത് സെൻറിനറി മീറ്റിംഗ്‌ വിവിധ പരിപാടികളോടെ ആഘോഷിച്ചു.  
 
പ്രസിഡന്റ് മുജീബ് മൂസ്സ ഹൗലത്ത് വിഷയമവതരിപ്പിച്ചു. ചുറ്റുമുള്ളവരോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിക്കുമ്പോൾ മാത്രമാണ് ജീവിതം അർത്ഥ വത്താവുന്നതെന്നദ്ദേഹം പറഞ്ഞു.
 
പ്രവാസികളുടെ തൊഴിൽ പ്രതിസന്ധി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ സ്പീക്കേർസ് ഫോറം നിർവഹിച്ചുകൊണ്ടിരിക്കുന്ന സേവനം നിസ്തുലമാണെന്നും അംഗങ്ങളുടെ ഇംഗ്ലീഷ് ആശയ വിനിമയ-നേതൃ  പാടവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനുവേണ്ടി തികച്ചും സുജന്യമായി പ്രവർത്തിക്കുന്ന ഫോറത്തെ പ്രവാസി സമൂഹം ഹൃദയപൂർവം സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ് നൂറാമത് സംഗമമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച ചെയർമാൻ കെ ടി അബൂബക്കർ അഭിപ്രയപ്പെട്ടു. ഫോറത്തിന്റെ കീഴിൽ ഒരു ട്രൈനേഴ്‌സ് വിങ് താമസിയാതെ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  സൗദിയിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന ജെ എസ് എഫ് സ്ഥാപകാംഗം മെഹബൂബ് അഹ്മദ് മുഖ്യാതിഥിയായിരുന്നു. 
JSF CELEBRATE 100 MEETING-2.jpeg
എങ്ങിനെ മികച്ച ആശയ വിനിമയം നടത്താമെന്ന വിഷയം ശാഹിദ് മലയിൽ അവതരിപ്പിച്ചു.
വിവിധ സെഷനുകളിലായി പ്രസംഗ, അവതരണ പാടവ പ്രോജക്ടുകറ്റുകൾ മുഴുമിപ്പിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. അഡ്വാൻസ് സ്പീക്കേഴ്സ് സർട്ടിഫിക്കറ്റുകൾ അഷ്‌റഫ് പൊന്നാനി, സലാം കാളികാവ്,  വേങ്ങര നാസർ, താഹിർ ജാവേദ്, അലവിക്കുട്ടി എന്നിവരും ബേസിക് സ്പീക്കേഴ്സ് സർട്ടിഫിക്കറ്റുകൾ ഷറഫുദീൻ, അബ്ദുൽ മജീദ്, എം ടി മുഹമ്മദ്, ജലീൽ പരീത്, കരീം കടക്കാടൻ എന്നിവരും ഏറ്റുവാങ്ങി. 
JSF CELEBRATE 100 MEETING-3.jpeg
ടോസ്റ്റ് മാസ്റ്റർ ഡിസ്ട്രിക്ക് ലീഡർ റാഷിദ് അലി, മുഹമ്മദ് കുഞ്ഞി, അബു ചുള്ളിയോട്, മാമദു പൊന്നാനി, ബഷീർ അമ്പലവൻ, സമീർ കുന്നൻ, അഡ്വ ഷംസുദ്ധീൻ എന്നിവർ ആശംസയർപ്പിച്ചു. വേങ്ങര നാസർ അവതാരകനായിരുന്നു. 
 
ഷറഫിയ സഫിറോ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ സെക്രട്ടറി താഹിർ ജാവേദ് സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group