Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിൽ ഒന്നര ലക്ഷത്തിലധികം വാഹനാപകടങ്ങൾക്ക് കാരണം മൊബൈൽ ഫോൺ ഉപയോഗം

സൗദിയിൽ 161,242 വാഹനാപകടങ്ങൾക്കു കാരണം മൊബൈൽ ഫോൺ ഉപയോഗവും, ശ്രദ്ധയില്ലാതെ വണ്ടിയോടിക്കുന്നതും ആണെന്ന്. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ (SASO) പുറത്തുവിട്ട സർവേയിൽ പറയുന്നു.

സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ, പ്രത്യേകിച്ച് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും സീറ്റ് ബെൽറ്റ് ധരിക്കാനും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എയർ ബാഗുകൾ അപകട മരണ നിരക്ക് 12 ശതമാനം കുറക്കുമ്പോൾ, സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നത് മൂലം മരണ നിരക്ക് 40 മുതൽ 60 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് സംഘടന പറയുന്നു.

എയർ ബാഗുകൾ എല്ലായ്‌പ്പോഴും സുരക്ഷാ ഒരുക്കുന്നതിന് ഫലപ്രദമാവാറില്ല, എന്നാൽ സീറ്റ് ബെൽറ്റ് മികച്ച സംരക്ഷണം നൽകുമെന്നും സംഘടന വ്യക്തമാക്കി.

ഡ്രൈവർ, ഫ്രണ്ട് സീറ്റ് യാത്രക്കാർക്കുള്ള എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റംസ് (ABS), ബ്രേക്ക് ഓവർറൈഡ് സിസ്റ്റം (BOS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC), ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങി, 2018 ന് ശേഷം നിർമിക്കുന്ന വാഹനങ്ങൾക്ക് ചില സുരക്ഷാ സംവിധാനങ്ങൾ സൗദിയിൽ നിർബന്ധിതമായിട്ടുണ്ടെന്നും SASO പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa