ഒമാൻ ഖനന മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുന്നു; വരാനിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ
മസ്കറ്റ്: ഒമാൻ സർക്കാർ ഖനനമേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കാൻ തയ്യാറാകുന്നുവെന്ന് റിപ്പോർട്ട്. എണ്ണേതര മേഖലകൾ വഴി ആഭ്യന്തര ഉത്പാദനം ഉയർത്തുന്നതിനുള്ള സർക്കാർ ലക്ഷ്യത്തിൻ്റെ ഭാഗമായാണിത്. രാജ്യത്തെ സാമ്പത്തികാഭിവൃദ്ധിക്ക് പുറമെ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഇത് വഴി അധികൃതർ ലക്ഷ്യമാക്കുന്നുണ്ട്.
813 മില്ല്യൻ ഒമാനി റിയാൽ മുതൽ മുടക്കിൽ 43 പുതിയ ഖനന പദ്ധതികൾക്കാണ് ഒമാൻ സർക്കാർ ആദ്യം അനുവാദം നൽകുക. 99 ശതമാനവും സ്വകാര്യാ മേഖലക്കാണു അനുവദിക്കുക.
ജിപ്സം, ലൈംസ്റ്റോൺ, സിങ്ക് , സിലികാ എന്നിവയുടെ ഖനന മേഖലയിലും ചെമ്പ്, ക്രോമിയം എന്നിവയുടെ ഉത്പാദനത്തിലും ഒമാൻ സർക്കാർ വിദേശനിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. വൻ ധാതു സമ്പത്തുള്ള രാജ്യമാണ് ഒമാൻ.
ഖനനമേഖലയിൽ കൂടുതൽ വിദേശനിക്ഷേപം അനുവദിക്കുന്നതോടെ സ്വദേശികൾക്കും വിദേശികൾക്കും നിരവധി തൊഴിലവസരങ്ങളാണു തുറന്ന് കിട്ടുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa