Sunday, September 22, 2024
Riyadh

“ആയിരത്തൊന്നു രാവുകൾ ” ഏപ്രിൽ അഞ്ചിന്

റിയാദ് കലാഭവൻ മൂന്നാം വാർഷികതോടനുബന്ധിച്ചു ഏപ്രിൽ അഞ്ചിന് അൽ ഹായിർ ഒബൈദാ ഫം ഹൗസ് ആഡിറ്റോറിയത്തിൽ, റിയാദിലെ നൂറോളം കലാകാരൻമാർ അണിനിരക്കുന്ന “ആയിരത്തൊന്നു രാവുകൾ ” സൂപ്പർ വിഷുലൈസ്ഡ് മെഗാ ഡ്രാമ അവതരിപ്പിക്കുന്നു.

നാടക രചന പ്രവീൺ വടക്കുംതല, സംവിധാനം രാജീവൻ മമ്മിളി, സഹ സംവിധാനം ഷാരോൺ ഷെരിഫ്. നാടക റിഹേഴ്സൽ റിയാദിൽ പുരോഗമിക്കുന്നതായി അണിയറ പ്രവർത്തകർ പറഞ്ഞു.

77a9974a-5bf5-4449-bbb3-9445dae5f5ae.jpg

“ദൈവം തനിക്കു പ്രിയപെട്ടവരായി തെരഞ്ഞെടുക്കുന്ന മനുഷ്യരെ ഭൂമിയിലെ സഹ ജീവികൾക്ക് കാരുണ്യ പ്രവർത്തികൾ ചെയ്യുന്നതിനായി നിയോഗിക്കുന്നു”. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനു പ്രിയങ്കരനായ കാരുണ്യ പ്രവർത്തകൻ, ഫിറോസ് കുന്നുംപറമ്പലിനെ റിയാദ് കലാഭവൻ വാർഷിക ദിനത്തിൽ ആദരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കലാഭവൻ കർമ പുരസ്‌കാരം 2018 ഫിറോസ് കുന്നുംപറമ്പലിനു നൽകി ആദരിക്കുന്നതിനോടൊപ്പം റിയാദിലെ, കലാ, സാഹിത്യ, കാരുണ്യ പ്രവർത്തകരായ നിരവധി ബഹുമാന്യ വ്യക്തികളെക്കൂടി ചടങ്ങിൽ വെച്ച് ആദരിക്കും.

വർണാഭമായ വാർഷിക രാവിലേക്കു എല്ലാ പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q