തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

ജിദ്ദാ കരുളായി പഞ്ചായത്ത് കെ എം സി സി ക്ക് പുതിയ ഭാരവാഹികൾ

ജിദ്ദയിലെ നിലമ്പൂർ മണ്ഡലത്തിൽ പെട്ട കരുളായി പഞ്ചായത്ത് കെ എം സി സി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി നാസർ മന്നാട്ടിൽ (പ്രസിഡണ്ട്,) സിറാസ്‌ പുള്ളിയിൽ (ജനറൽ സെക്രെട്ടറി),  റനീഫ്‌ പി കെ (ട്രഷറർ) ഉസ്മാൻ ദാരിമി, റഫീഖ്‌ കുളവട്ടം വൈസ്‌ പ്രെസിഡന്റ്‌ എന്നിവരെയും നസീർ കുളവട്ടംകുഞ്ഞിമുഹമ്മദ്‌ മന്നാത്തിൽ എന്നിവരെ ജോയിന്റ്‌ സെക്രെട്ടറിയായും തെരെഞ്ഞെടുത്തു.

ഷിഹാബ്‌ മന്നാട്ടിൽ, നിഷാദ്‌ സി കെ, ജംഷീദ്‌ സി കെ, നാസർ പി ഫൈസൽ ബാബു, യഹ്‌യ സാലിഹ് പി കെ, സാബിൽ തുമ്പ, അസ്‌കർ വാഗപട്ട, ഉനൈസ്, മുനീർ കോളങ്ങര, റിയാസ് എന്നിവരെ എക്സിക്യുട്ടിവ്‌ അംഗങ്ങളായും ഉൾപ്പെടുത്തി.

മണ്ഡലം മുൻ ചെയർമാൻ റഷീദ് വരിക്കോടൻ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിലമ്പൂർ മണ്ഡലം ഉപാധ്യക്ഷൻ അധ്യക്ഷൻ അബൂട്ടി പള്ളത്ത് ആദ്യക്ഷം വഹിച്ച കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി സുബൈർ വട്ടോളി സ്വാഗതവും ട്രെഷറർ ജാബിർ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group