കരാർ മേഖലയിൽ സൗദിവത്ക്കരണ പ്രക്രിയകൾക്ക് വേഗത കുറയുന്നു.
കരാർ മേഖലയിൽ സൗദിവത്ക്കരണ പ്രക്രിയകൾക്ക് വേഗത കുറയാനുള്ള കാരണം സൗദി കോൺട്രാക്ടേഴ്‌സ് അതോറിറ്റി ചെയർമാൻ എഞ്ചിനീയർ ഉസാമ അൽ അഫ്‌ലാഖ് വെളിപ്പെടുത്തി.
ശമ്പളത്തിന്റെ പോരായ്‌മയാണ് പ്രധാന കാരണമായി എഞ്ചിനീയർ ഉസാമ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ജോലിയിലെ സ്ഥിരതക്കുറവും തൊഴിൽ സമയ ദൈർഘ്യവും മേഖലയിലെ പരിചയക്കുറവും സൗദികളെ ഈ മേഖലയിൽ നിന്ന് അകറ്റുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
അതേ സമയം ഏറ്റവും പുതിയ കണക്ക് പ്രകാരം കരാർ മേഖലയിലെ സൗദിവത്ക്കരണത്തിന്റെ തോത് 13.49 ശതമാനമായി ഉയർന്നിട്ടുണ്ട് എന്ന് അൽ ഇഖ്തിസാദിയ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa