Monday, September 23, 2024
Top StoriesU A E

15 സെക്കൻ്റ് കൊണ്ട് യു എ ഇ വിസ; സംവിധാനം വിജയം

വെബ് ഡെസ്ക്: 15 സെക്കന്റിനകം യുഎഇ വിസയ്ക്കായുള്ള അപേക്ഷകള്‍ പൂര്‍ത്തിയാക്കാവുന്ന അത്യാധുനിക സംവിധാനം വിജയകരമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ) അറിയിച്ചു.

എന്‍ട്രി പെര്‍മിറ്റ് 50 പ്ലസ് എന്ന സംവിധാനത്തിലൂടെയാണു റെക്കോര്‍ഡ് വേഗതയില്‍ ഇലക്ട്രോണിക് വിസ അനുവദിക്കാന്‍ സാധിക്കുന്നത്. മനുഷ്യ ഇടപെടല്‍ മാക്സിമം ഒഴിവാക്കി അധിക പരിശോധനകളും കംപ്യൂട്ടര്‍വത്കരിച്ചതാണു ഈ സംവിധാനം.

50 ലക്ഷം അപേക്ഷകളാണു പുതിയ സംവിധാനം നിലവില്‍ വന്നശേഷം റെക്കോര്‍ഡ് വേഗത്തില്‍ ഇതിനകം പൂർത്തിയാക്കിയത്. ഇതോടെ സര്‍വീസ് സെന്ററുകളിലെ തിരക്ക് 99 ശതമാനവും ഇല്ലാതായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ എടുത്താണു നേരത്തെ പരിശോധനകൾ പൂർത്തിയാക്കിയിരുന്നത്.

ജി ഡി ആര്‍ എഫ് എയുടെ പോർട്ടൽ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ആണു അപേക്ഷകള്‍ നല്‍കേണ്ടത്. നൽകിയ രേഖകള്‍ കംബ്യൂട്ടർ വഴി പരിശോധിക്കപ്പെടുകയും ശേഷം ഇലക്ട്രോണിക് വിസ അനുവദിക്കുകയും ചെയ്യുകയാണു ചെയ്യുന്നത്.

രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ഈ അത്യാധുനിക സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. വിസിറ്റിംഗ് വിസകളും വിസ പുതുക്കുന്നതിനുള്ള അപേക്ഷകളുമൊക്കെ എൻട്രി പെർമിറ്റ് 50 പ്ളസ് സംവിധാനത്തിലൂടെ സമർപ്പിക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്