Saturday, November 23, 2024
Dammam

അന്താരാഷ്ട്രവനിതാ ദിനം വർണ്ണാഭമായി ആഘോഷിച്ചു

നവോദയ കുടുംബവേദി ഹുഫൂഫ് യൂനിറ്റിൻറെ ഈ വർഷത്തെ അന്താരാഷ്ട്രവനിതാ ദിനം വർണ്ണാഭമായി ആഘോഷിച്ചു. വനിതാവേദി ജോയിന്റ്കൺവീനർ ലാവണ്യദിനേശിന്റെ അദ്ധ്യക്ഷതയിൽ ഹുഫൂഫ് കുടുംബവേദി ഓഫീസിൽ 8-3‌-19 വെള്ളിയാഴ്ച നടന്ന ആഘോഷത്തിൽ കൺവീനർ സുസ്മിതവേണു സ്വാഗതമാശംസിച്ചു.

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപിച്ചു കൊണ്ട് ദീപം തെളിയിച്ച് പരിപാടികൾ ആരംഭിച്ചു. സ്ത്രീയും ആരോഗ്യപരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി ഗൈനക്കോളജിസ്റ്റ് ശ്രീമതി ഡോ.ശോഭയുടെ ക്ലാസ് വളരെയധികം വിജ്ഞാനപ്രദമായി. കേന്ദ്രക്കമ്മിറ്റി അംഗം മീനാ കൃഷ്ണൻ അംഗങ്ങളുടെ സംശയനിവാരണത്തിന് മീഡിയേറ്ററായി.

വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കൃഷ്ണൻ കൊയിലാണ്ടി, സുസ്മിതാ വേണു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ‘ സാലഡ് ഡെക്കറേഷൻ ‘ മൽസരത്തിൽ വൈവിധ്യമാർന്ന സാലഡുകൾ ഒരുക്കി കുടുംബിനികൾ മാതൃകയായി. പ്രശസ്‌ത ഷെഫുകളുൾപെട്ട വിധികർത്താക്കൾ വിധിനിർണയം നടത്തിയ മൽസരത്തിൽ സമീനസലാമി, ഗീതാഷാജി, ഫർസാനഅസ്ലം എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ നേടി.

ഹുഫൂഫ് വനിതാവേദി ജോയിന്റ് കൺവീനർ മഹിമറോഷ്മോൻ, മുബാറസ് വനിതാവേദി കൺവീനർ സൗമ്യബാബു എന്നിവർ വനിതാ ദിനസന്ദേശം നൽകി. വിവിധ കലാപരിപാടികളോടെ നടന്ന ആഘോഷത്തിൽ കുടുംബവേദി പ്രസിഡൻറ് നാരായണൻ, ലാവണ്യദിനേശ് എന്നിവർ ഗാനമാലപിച്ചു. ബാലവേദി അംഗങ്ങളായ നയനനാരായണൻ, വേദിത രാജീവ് എന്നീ കുട്ടികളുടെ നൃത്തം നയനാനന്ദകരമായി. ബിന്ദു രാജേഷ്, ബിന്ദു ശ്രീകുമാർ എന്നിവർ നയിച്ച പല തരത്തിലുള്ള ഫൺ ഗെയിമുകളും കേന്ദ്രക്കമ്മിറ്റി അംഗം ബേബിഭാസ്കറിൻറെ ക്വിസും ആഘോഷങ്ങൾക്ക് കൊഴുപ്പേകി. ഗീതാഷാജിയുടെ തൽസമയ പിസ്സാ പാചകത്തോടെ അവസാനിച്ച ആഘോഷങ്ങൾക്ക് കേന്ദ്ര കമ്മിറ്റി അംഗം ബിന്ദു ശ്രീകുമാർ നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa