ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് യു എ ഇയിൽ വിലക്കില്ല
എത്യോപ്യൻ വിമാനം തകർന്ന സാഹചര്യത്തിൽ സമാന കാറ്റഗറിയിലുള്ള ബോയിങ് 737 മാക്സ് വിമാനങ്ങൾ വിലക്കിക്കൊണ്ട് വിവിധ രാജ്യങ്ങൾ രംഗത്ത് വന്ന സാഹചര്യത്തിൽ തങ്ങളുടെ നിലപാട് യു എ ഇ വ്യക്തമാക്കി.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ ഡാറ്റകൾ യു എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നും ബോയിംഗിൽ നിന്നും ശേഖരിക്കുമെന്നും വിമാനങ്ങൾക്ക് നിലവിൽ വിലക്ക് നടപ്പാക്കാൻ ഉദ്ദേശമില്ലെന്നും യു എ ഇ സിവിൽ ഏവിയേഷൻ അറിയിച്ചു.
നേരത്തെ ഒമാനടക്കം വിവിധ രാജ്യങ്ങൾ ബോയിങ് 737 വിമാനങ്ങളുടെ എല്ലാ ഓപറേഷനുകളും നിർത്തി വെച്ചതായി പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa