Sunday, April 20, 2025
Jeddah

വിനോദവും വിജ്ഞാനവും കോർത്തിണക്കി പുഷ്‌പോത്സവ യാത്ര സംഘടിപ്പിച്ചു.

ജിദ്ദ : പെരിന്തൽമണ്ണ എൻ ആർ.ഐ ഫോറം പുഷ്‌പോത്സവ യാത്ര സംഘടിപ്പിച്ചു . വിനോദവും, വിജ്ഞാനവും ചേർത്തിണക്കിയ യാത്ര യാത്രികർക്ക് നവ്യാനുഭവമായി . യാമ്പു ചെങ്കടലിൽ നടത്തിയ സ്പീഡ് ബോട്ട് യാത്ര പ്രവാസ ജീവിതത്തിലെ അവിസ്മരണീയമായ സന്തോഷമായി യാത്രികർ പങ്കുവെച്ചു.

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇപ്പ്രാവശ്യം പുഷ്‌പോത്സവം ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് എല്ലാ വർഷങ്ങളിലും സന്ദർശനം നടത്തുന്ന യാത്രക്കാർ അഭിപ്രായപ്പെട്ടു. ക്വിസ് മത്സരങ്ങൾക്ക് നാസർ ശാന്തപുരം, മജീദ് .വി.പി എന്നിവർ നേതൃത്വം നൽകി. വിനോദ പരിപാടികൾക്ക് മൻഹാർ മുസാഫിർ, ബാസിൽ മുഹമ്മദ് മച്ചിങ്ങൽ എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സര വിജയി ഡോക്ടർ അമലിനുള്ള ( അൽ മാസ് ക്ലിനിക് ) പെൻറിഫ് ഉപഹാരം വനിതാ വേദി പ്രസിഡന്റ് ജുനൈദ മജീദ് കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa