തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ന്യൂസിലാൻ്റ് ഭീകരാക്രമണത്തിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

വെബ് ഡെസ്ക്: ന്യൂസീലൻ്റിലെ പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ മലയാളി വിദ്യാർത്ഥിനിയും കൊല്ലപ്പെട്ടു. കൊടുങ്ങല്ലൂർ സ്വദേശിനിയായ അൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്.

അന്‍സി അലി ബാവ ഭർത്താവിനോടൊപ്പം കഴിഞ്ഞ വര്‍ഷമായിരുന്നു ന്യൂസീലൻ്റിലേക്ക് പോയത്. ന്യൂസിലാൻ്റിലെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ എം ടെക് വിദ്യാർത്ഥിനിയാണു അൻസി.

ഇത് വരെ അഞ്ച് ഇന്ത്യക്കാർ ഭീകരാക്രമണത്തില്‍ മരിച്ചതായാണു വിവരം ഏഴ് ഇന്ത്യൻ പൗരൻമാരെയും രണ്ട് ഇന്ത്യൻ വംശജരെയും കാണാതായതായി സ്ഥിരീകരിച്ച് ന്യൂസീലൻഡ് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കോഹ്‍ലി ട്വീറ്റ് ചെയ്തിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഇഖ്ബാൽ ജഹാംഗീറിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ രണ്ട് സുഹൃത്തുക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്