Monday, November 25, 2024
Top StoriesU A E

ദുബൈയിൽ ശൈഖ് സായിദ് ബിൻ ഹംദാൻ സ്റ്റ്രീറ്റിലെ വേഗ പരിധി വർദ്ധിപ്പിച്ചു

ദുബൈ: ദുബൈ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‍യാന്‍ സ്ട്രീറ്റിലെ വേഗ പരിധി വർദ്ധിപ്പിച്ചു. ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയും പൊലീസും ചേർന്നാണു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ദുബായ് അല്‍ഐന്‍ റോഡ് മുതല്‍ അല്‍ യലായിസ് റോഡിനു ഇടയിലുള്ള ഭാഗത്തെ മാക്സിമം സ്പീഡ് ഇനി 100 കിലോമീറ്ററായിരിക്കും. നേരത്തെ ഇത് 90 കിലോമീറ്ററായിരുന്നു.

പുതിയ വേഗപരിധി മാര്‍ച്ച് 17 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. റോഡുകളില്‍ മുംബുണ്ടായിരുന്ന ബോര്‍ഡുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുകയും സ്പീഡ് ക്യാമറകളില്‍ വേഗത സജ്ജീകരിക്കുകയും ചെയ്യും. വിശദമായ പഠനങ്ങള്‍ക്ക് ശേഷം ചട്ടങ്ങള്‍ പാലിച്ചാണ് സ്പീഡ് ലിമിറ്റ് വർദ്ധിപ്പിക്കുന്നതെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി ട്രാഫിക് ആന്റ് റോഡ്സ് ഏജന്‍സി സിഇഒ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്