ഒമാൻ ഇബ്രിയിൽ 33,000 പുതിയ വീടുകൾക്ക് സോളാർ പവർ
ഒമാൻ ഇബ്രിയിൽ 500 മെഗാവാട്ടിൻ്റെ സോളാർ പവർ പ്ളാൻ്റ് നിർമ്മിക്കുന്നതോടെ 33,000 പുതിയ വീടുകൾക്ക് സൗരോർജ്ജം ലഭ്യമാക്കുമെന്ന് ഒമാൻ പവർ ആൻ്റ് വാട്ടർ പ്രൊക്യുർമെൻ്റ് കംബനി പ്രഖ്യാപിച്ചു.
400 മില്ല്യൻ യു എസ് ഡോളർ ചെലവിൽ നിർമ്മിക്കുന്ന പവർ പ്ളാൻ്റിൻ്റെ വ്യാവസായിക പ്രവർത്തനം 2021 ലാണു ആരംഭിക്കുക.
പൂർണ്ണമായും സ്വകാര്യ മേഖലയാണു പദ്ധതി നടത്തിപ്പുകാർ. പവർ പ്ളാൻ്റ് പൂർത്തിയാകുന്നതോടെ പ്രതിവർഷം 3,40,000 ടൺ കാർബൺഡയോക്സൈഡ് പുറം തള്ളുന്നത് കുറക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa