Saturday, November 23, 2024
Jeddah

വിദ്യാഭ്യാസ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് നിസ്തുലം: വാക്കോട് മൊയ്‌ദീൻ കുട്ടി ഫൈസി

ജിദ്ദ: പ്രതി സന്ധികൾക്കിടയിലും നാട്ടിലെ മത – വിദ്യാഭ്യാസ – സാംസ്‌കാരിക രംഗങ്ങളിൽ പ്രവാസികൾ നൽകുന്ന സഹായം ശ്ലാഘനീയമാണെന്നും മലബാറിലെ വിദ്യാഭ്യാസ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും സമസ്ത: മുശാവറ അംഗവും കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര് സെക്രട്ടറിയുമായ വാക്കോട് മൊയ്‌ദീൻ കുട്ടി ഫൈസി പറഞ്ഞു. ജിദ്ദ എസ്.ഐ.സി യും കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര് ജിദ്ദ കമ്മിറ്റിയും സംയുക്തമായി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മർഹൂം കെ.ടി. മാനു മുസ്ലിയാരുടെ ദീർഘ വീക്ഷണവും നിസ്വാർത്ഥ സേവനവുമാണ് ദാറുന്നജാത് ഇസ്ലാമിക് സെന്ററിന്റെ പുരോഗതിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകൾ ഐക്യത്തോടെ പ്രവർത്തിച്ചാൽ വിദ്യാഭ്യസ സാമൂഹിക രംഗത് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും ഭിന്നിച്ചാൽ അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എസ്. ഐ.സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മുനീർ ഫൈസി മാമ്പുഴ ആമുഖ പ്രഭാഷണം നടത്തി. അബ്ദുസ്സലാം ദാരിമി, ഇമ്പിച്ചിക്കോയ തങ്ങൾ,നൗഫൽ വാഫി,ഖാലിദ് മാങ്കാവിൽ, യൂസഫ് ഗുരുക്കൾ, കെ.എസ് മൗലവി, മുഹിയുദ്ധീൻ ഫൈസി തുടങ്ങിയവർ സംസാരിച്ചു.

അനാഥ – അഗതി വിദ്യാർത്ഥികൾക്കുള്ള വസ്ത്രത്തിനുള്ള സംഖ്യാ കുഞ്ഞു സാഹിബ് വാക്കോട് മൊയ്‌ദീൻ കുട്ടി ഫൈസിക്ക് കൈമാറി.

സവാദ് പേരാമ്പ്ര സ്വാഗതവും സുബൈർ ഹുദവി കൊപ്പം നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa