Saturday, April 5, 2025
Dammam

പ്രവാസി ഭാരവാഹികൾക്ക് സ്വീകരണം നൽകി

ദമ്മാം: പ്രവാസി സാംസ്കാരിക വേദിയുടെ വിവിധ ഭാരവാഹികൾക്ക് ദമ്മാമിൽ സ്വീകരണം നൽകി. ബദർ മെഡിക്കൽ ഹാളിൽ നടന്ന പരിപാടിയിൽ ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എം.കെ ഷാജഹാൻ, മുഹ്സിൻ ആറ്റാശ്ശേരി, അഡ്വ: നവീൻ കുമാർ എന്നിവരെ ജമാൽ ആലുവ ഷാൾ അണിയിച്ചു സ്വീകരിച്ചു.
PRAWASI VANITHA.jpg
ദമ്മാം റീജിയണൽ കമ്മിറ്റി ഭാരവാഹികൾ, വനിതാ വിഭാഗം ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവരെ പ്രൊവിൻസ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. സിറാജ് തലശേരി, റാഷിദ ഷാജഹാൻ, സുഷമ നവീൻ എന്നിവർ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa