Sunday, November 24, 2024
Saudi ArabiaTop Stories

അക്കൗണ്ടിംഗ് മേഖലയിലും കൂടുതൽ സൗദികൾക്ക് തൊഴിൽ ലഭ്യമാക്കാൻ പദ്ധതി

സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് ജോലികളിൽ സ്വദേശികൾക്ക് 20,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തൊഴിൽ മന്ത്രാലയവും സൗദി പബ്ളിക് അക്കൗണ്ടൻ്റ് ഓർഗനൈസേഷനും ആസൂത്രണം ചെയ്യുന്നു.

ഇതിനോടനുബന്ധിച്ചുള്ള ധാരണാ പത്രത്തിൽ സൗദി തൊഴിൽ മന്ത്രാലയവും സൗദി അക്കൗണ്ടൻ്റ് ഓർഗനൈസേഷനും ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻ്റ് ഫണ്ടും ഒപ്പ് വെച്ചു.

2022 ആകുംബോഴേക്കും സ്വകാര്യ മേഖലയിലെ 20,000 അക്കൗണ്ടിംഗ് ജോലികൾ സ്വദേശിവത്ക്കരിക്കുകയാണു ലക്ഷ്യം.

ധാരണ പ്രകാരം അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലയിൽ സൗദികളെ കൂടുതൽ നിയമിക്കുന്നതിനു തൊഴിലുടമകൾ നിർബന്ധിതരാകും. സൗദി അക്കൗണ്ടിംഗ് ഓർഗനൈസേഷനിൽ അക്കൗണ്ടിംഗ് പ്രഫഷൻ ഇഖാമകളുള്ളവർ രെജിസ്റ്റർ ചെയ്യുകയും അക്കൗണ്ടിംഗ് ഓർഗനൈസേഷൻ്റെ അപ്രൂവൽ കിട്ടിയാൽ മാത്രം വർക്ക് പെർമിറ്റുകൾ പുതുക്കാൻ സാധിക്കുകയും ചെയ്യുന്ന സിസ്റ്റമായിരിക്കും നടപ്പാകുക എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

ജനറൽ അക്കൗണ്ടൻ്റ്, കോസ്റ്റ് അക്കൗണ്ടൻ്റ്, ഓഡിറ്റർ, ഫിനാൻഷ്യൽ കണ്ട്രോളർ, ഇൻ്റേണൽ ഓഡിറ്റർ, ഫിനാൻഷ്യൽ ഓഡിറ്റ് സൂപർവൈസർ എന്നീ പ്രഫഷനുകളാണു പ്രധാനമായും അധികൃതർ ലക്ഷ്യമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്