പുതിയ റോഡുകൾ ഖത്തറിലെ ഗതാഗതത്തിരക്ക് കുറച്ചു
പുതിയ റോഡുകൾ ഖത്തറിലെ ഗതാഗതത്തിരക്ക് കുറച്ചതായി റിപ്പോർട്ട്. ഈ വർഷം കൂടുതൽ റോഡുകൾ പണി പൂർത്തിയാകുന്നതോടെ ഇനിയും തിരക്ക് കുറയുമെന്നാണു അധികൃതരുടെ പ്രതീക്ഷ. അടുത്ത ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ ദോഹ മെട്രോ പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗതത്തിരക്ക് തീരെ ഇല്ലാതാകുമെന്നാണു കരുതുന്നത്.
നിലവിൽ തിരക്ക് മൂലം ഒരാൾക്ക് ഒരു ദിവസം റോഡിൽ അധികം ചെലവഴിക്കേണ്ടി വരുന്നത് ശരാശരി 16 മിനുട്ടാണെങ്കിൽ 2016 ൽ ഇതിലും എത്രയോ കൂടുതൽ സമയം റോഡിലെ തിരക്കിൽ പെട്ട് നഷ്ടപ്പെടുന്ന അവസ്ഥായായിരുന്നു ഉള്ളത്.
2018ൽ ഏറ്റവും ഗതാഗതത്തിരക്കുള്ള മാസങ്ങൾ ഫെബ്രുവരിയും മാർച്ചും നവംബറും ആയിരുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa