സൗദിയിൽ വിസിറ്റ് വിസ പുതുക്കണമെങ്കിൽ ഇൻഷൂറൻസ് നിർബന്ധമാക്കി
സൗദിയിലേക്ക് വിസിറ്റിംഗ് വിസയിലെത്തിയ വിദേശികളുടെ വിസ പുതുക്കുന്നതിനു ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാക്കി. കുടുംബത്തെ വിസിറ്റിംഗ് വിസയിൽ കൊണ്ട് വന്ന പ്രവാസികൾ ഈയടുത്ത ദിവസങ്ങളിൽ കാലാവധി കഴിയാനായപ്പോൾ പുതുക്കാൻ ശ്രമിച്ചപ്പോഴാണു ഇൻഷൂറൻസ് വേണമെന്ന മെസ്സേജ് വന്നത്
സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇൻജാസ് പോർട്ടൽ വഴിയാണു വിസ പുതുക്കാനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. അപേക്ഷകൻ്റെ പ്രായത്തിനനുസരിച്ച് ഇൻഷൂറൻസ് തുക എത്രയാണെന്ന് വെബ്സൈറ്റിൽ നിന്ന് വ്യക്തമാകും.
നേരത്തെ വിസിറ്റിംഗ് വിസ പുതുക്കാൻ ചുരുങ്ങിയ കാലം ഇൻഷൂറൻസ് ആവശ്യമായി വന്നിരുന്നെങ്കിലും പിന്നീടത് ഒഴിവായിരുന്നു. വിസ പുതുക്കാനുദ്ദേശിക്കുന്നവർ എക്സ്പയർ ആകുന്നതിൻ്റെ തൊട്ട് മുംബ് വരെ ഇൻഷൂറൻസ് അടക്കാനായി കാത്ത് നിൽക്കാതെ ഒരാഴ്ച മുംബെങ്കിലും ആവശ്യമായ നടപടിക്രമങ്ങൾ ചെയ്യുകയായിരിക്കും ഉചിതം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa