Monday, September 23, 2024
Saudi ArabiaTop Stories

ലോകത്തിൻ്റെ ആകർഷണ കേന്ദ്രമാകാൻ പോകുന്ന റിയാദ് കിംഗ് സൽമാൻ പാർക്കിന്റെ പ്രത്യേകതകൾ

75 ലക്ഷം മരങ്ങൾ നട്ട് പിടിപ്പിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രീൻ സിറ്റി പാർക്കായി റെക്കോർഡിടാൻ പോകുകയാണ് കഴിഞ്ഞ ദിവസം രാജാവ് ഉദ്ഘാടനം ചെയ്ത കിംഗ് സൽമാൻ പാർക്ക്. 13.4 കിലോമീറ്റർ സ്ക്വയറിൽ വ്യാപിച്ചു കിടക്കുന്ന പാർക്ക് റിയാദ് നഗര മദ്ധ്യത്തിലാണു സ്ഥാപിക്കുക.

ഗാർഡൻ, ഗ്രീൻ ഏരിയ, ഇസ്ലാമിക് ഗാർഡൻ, വെർട്ടിക്കൽ ഗാർഡൻ, അഗ്രി കൾച്ചറൽ പാർക്ക്, പക്ഷി-ചിത്ര ശലഭ സങ്കേതങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളും. 2500 സീറ്റുള്ള നാഷണൽ തീയേറ്റർ അടക്കം ഉൾക്കൊള്ളുന്ന ആർട്ട് സെൻ്റർ പാർക്കിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. 5 ഇൻഡോർ തീയേറ്ററും 8000 കാണികൾക്ക് വീക്ഷിക്കാൻ സാധിക്കുന്ന ഔട്ട് ഡോർ തീയേറ്ററും പാർക്കിൽ സജ്ജമാകും.

ഏവിയേഷൻ മ്യൂസിയം, ആസ്റ്റ്രോണമി മ്യൂസിയം, സ്പേസ് മ്യൂസിയം, ഫോറസ്റ്റ് മ്യൂസിയം, സയൻസ് മ്യൂസിയം, ആർക്കിറ്റെക്ച്ചർ മ്യൂസിയം, വിർച്ച്വൽ റിയാലിറ്റി മ്യൂസിയം എന്നിവ പാർക്കിൽ ഒരുക്കും.

ഗോൾഫ് കോഴ്സ്, ജിംനേഷ്യം, വിർച്വൽ റിയാലിറ്റി സ്റ്റേഡിയം, പാരച്ച്യൂട്ട് ജമ്പിംഗ് സെൻ്റർ, കുതിര സവാരി കേന്ദ്രം, വാട്ടർ പാർക്ക്, ഫാമിലി എൻ്റർടെയ്ന്മെൻ്റ് സെൻ്റർ, ടവർ, ഒബ്സർവേഷൻ ബ്രിഡ്ജ്, കൾച്ചറൽ സെൻ്റർ, മൾട്ടി പർപസ് ഹാളുകൾ, ഹോട്ടൽ ആൻ്റ് റെസിഡൻഷ്യൽ ഏരിയകൾ, പെഡസ്റ്റ്രിയൻ ട്രാക്കുകൾ തുടങ്ങി നിരവധി സൗകര്യങ്ങളാണു കിംഗ് സല്മാൻ പാർക്ക് സന്ദർശകർക്കായി തയ്യാറാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്