Tuesday, November 26, 2024
Saudi ArabiaTop Stories

വിസിറ്റിംഗ് വിസ പുതുക്കാൻ ഇൻഷൂറൻസ് നിർബന്ധമെന്ന് ജവാസാത്തിൻ്റെ ഔദ്യോഗിക അറിയിപ്പ്

വിസിറ്റിംഗ് വിസ പുതുക്കുന്നതിനു ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാണെന്ന് ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചു. ജവാസാത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലാണു ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ വിസിറ്റിംഗ് വിസകൾ പുതുക്കാൻ ശ്രമിച്ചവർക്ക് ഇൻഷൂറൻസ് വേണമെന്ന നോട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഇത് പ്രകാരം പലരും ജവാസാത്തിനോട് ഇത് സംബന്ധിച്ച് സംശയം ആരായുകയും ചെയ്തിരുന്നു. തുടർന്നാണു ജവാസാത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

https://enjazit.com.sa/visaperson/personmedicalcert എന്ന പോർട്ടൽ വഴിയാണു ഇൻഷുറൻസ് പേയ്മെൻ്റ് അടക്കേണ്ടത്. സാധാരണ ഡെബിറ്റ് കാർഡ് വഴി പണം അടക്കാൻ സാധിക്കുന്നുണ്ട്.

അതേ സമയം ഹാജിമാർക്കും ഉംറക്കാർക്കും ഡിപ്ലോമാറ്റിക് വിസയിൽ വരുന്നവർക്കും രാജ്യത്തിൻ്റെ ഔദ്യോഗിക അതിഥികളായി എത്തുന്നവർക്കും ഇൻഷൂറൻസ് നിയമങ്ങൾ നിലവിൽ ബാധകമല്ലെന്ന് ജവാസാത്തിൻ്റെ അറിയിപ്പിൽ പറയുന്നു.

വിസിറ്റിംഗ് വിസ അവസാനിക്കാൻ ഒരാഴ്ച ബാക്കിയുള്ളപ്പോൾ തന്നെ വിസ പുതുക്കാൻ സാധിക്കുമെന്നതിനാൽ എക്സ്പയറി ഡേറ്റ് വരെ കാത്തിരിക്കാതിരിക്കുകയാണു ഉത്തമം. കാരണം ഇൻഷൂറൻസ് തുക അടച്ച് അപ്ഡേഷനു ചിലപ്പോൾ കാല താമസം നേരിട്ടേക്കാം. വിസ കാലാവധി അവസാനിച്ച് 3 ദിവസം വരെയും വിസിറ്റിംഗ് വിസ പുതുക്കാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്