ഒമാനിൽ വിദേശ തൊഴിലാളികൾ ഒരു റിയാൽ പോലും ഇൻഷൂറൻസിനു ചെലവഴികേണ്ടതില്ല
ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾ ഒരു റിയാൽ പോലും ആരോഗ്യ ഇൻഷൂറൻസിനായി സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിക്കേണ്ടതില്ലെന്ന് ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി സ്ക്കീം അഡ്മിനിസ്റ്റ്രേറ്റർ അറിയിച്ചു.
തൊഴിലാളിയുടെ ഇൻഷൂറൻസിൻ്റെ മുഴുവൻ ചെലവും വഹിക്കേണ്ടത് തൊഴിലുടമയാണെന്ന് ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി എക്സിക്യുട്ടീവ് പ്രസിഡൻ്റ് അബ്ദുല്ല അൽ സല്മി ഓർമ്മപ്പെടുത്തി.
ഒമാനിൽ നിർബന്ധ ഇൻഷൂറൻസ് പ്രഥമ ഘട്ടത്തിൽ വലിയ കംബനികൾക്കും തുടർന്ന് ചെറിയ കംബനികൾക്കും അവസാനം ഗാർഹിക തൊഴിലാളികൾക്കും ബാധകമാക്കാനാണു പദ്ധതി.
ഹോസ്പിറ്റൽ അഡ്മിഷൻ, എമർജൻസി, ബേസിക് ട്രീറ്റ്മെൻ്റ്, മെഡിസിൻ തുടങ്ങിയ എല്ലാ വകുപ്പുകളും ഇൻഷുറൻസിൽ ഉൾപ്പെടുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa