ന്യൂസിലാൻ്റ് ആക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ യു എ ഇ നാടു കടത്തി
ദുബായ്: ന്യൂസിലാൻ്റിലെ പള്ളികളിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ യുഎഇ ഗവണ്മെൻ്റ് നാടുകടത്തി. ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്നു ഇയാൾ.
കമ്പനി അധികൃതര്‍ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടശേഷം നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയായിരുന്നു. നാടു കടത്തൽ നടപടിക്ക് വിധേയനായ ജീവനക്കാരന്റെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തു വന്നിട്ടില്ല.
50 വിശ്വാസികളെ അതി നിഷ്ഠൂരമായ് കൊലപ്പെടുത്തിയ ഭീകരാക്രമണത്തിൽ ലോക രാഷ്ട്രങ്ങളെല്ലാം പ്രതിഷേധം ഉയർത്തിയ വേളയിൽ ഇയാൾ ആക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ഇയാൾ മറ്റൊരു പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണു പോസ്റ്റ് ഇട്ടതെന്ന് ട്രാന്‍സ്ഗാര്‍ഡ് കമ്പനി അധികൃതർ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും നിയമപ്രകാരമുള്ള മറ്റ് നടപടികള്‍ക്കായി ഭരണകൂടത്തിനു കൈമാറുകയും ചെയ്യുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa