കുവൈത്തിൽ വരുമാനം നോക്കി വിസിറ്റ് വിസ കാലാവധി നിശ്ചയിക്കാൻ നിർദ്ദേശം
വിദേശികളുടെ ആശ്രിതരെ, പ്രത്യേകിച്ച് രക്ഷിതാക്കളെ സംരക്ഷിക്കാനുള്ള സാംബത്തിക ചുറ്റുപാടുകൾ പരിശോധിച്ച ശേഷം ഒന്ന് മുതൽ മൂന്ന് മാസം വരെയുള്ള വിസ കാലാവധികൾ അനുവദിക്കാൻ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ മാറഫി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
യൂറോപ്യൻ പൗരന്മാർക്ക് നൽകുന്ന ടൂറിസ്റ്റ് വിസക്കും കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശികളുടെ ഭാര്യമാർക്കും കുട്ടികൾക്കും നൽകുന്ന വിസക്കും വാലിഡിറ്റി 3 മാസമാണു. രക്ഷിതാക്കൾക്കാണെങ്കിൽ 1 മാസം മാത്രമേ നിലവിൽ ലഭിക്കുകയുള്ളൂ.
അതേ സമയം റെസിഡൻസി സ്റ്റിക്കർ പാസ്പോർട്ടിൽ നിന്ന് ഒഴിവാക്കിയതിനാൽ വിദേശികളുടെ സിവിൽ ഐഡി കാർഡ് ഒരേ സമയം താമസ രേഖയായും തിരിച്ചറിയൽ രേഖയായും ഉപയോഗിക്കപ്പെടുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa