തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്ത് മോട്ടോക്രോസ് മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് മലയാളി

കുവൈത്ത് സിറ്റി: പ്രഥമ കുവൈത്ത് അന്താരാഷ്ട്ര മോട്ടോക്രോസ് മത്സരത്തിൽ മലയാളിയുടെ പ്രകടനം ശ്രദ്ധേയമായി. കവാസാകിക്ക് വേണ്ടി ട്രാക്കിലിറങ്ങിയ ജിനൻ റൈഡിൽ മികച്ച പ്രകടനമാണു നടത്തിയത്.

അഞ്ചുതവണ ദേശീയ ചാമ്പ്യനായിട്ടുള്ള ജിനൻ ആദ്യ മോട്ടോക്രോസിൽ പങ്കെടുത്ത ഏക മലയാളി റൈഡർ കൂടിയാണ്.

ദുബൈയിൽ നടന്ന ഉമ്മുൽ ഖൈർ ചാമ്പ്യൻഷിപ്പിൽ വിജയിച്ച ജിനൻ ഫുജൈറ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും, ഡി.എൻ.എക്സ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നേടിയതിനു ശേഷമാണ് കുവൈത്തിലെത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്